
മലബാര്‍ ദേവസ്വം ബോര്‍ഡ് കീഴിലുളള മഞ്ചേശ്വരം മുഗു ശ്രീ സുബ്രായ ദേവ ക്ഷേത്രത്തില്‍ നിലവിലുളള പാരമ്പര്യേതര ട്രസ്റ്റികളുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്‍് കമ്മീഷണറുടെ ഓഫീസില്‍ മാര്‍ച്ച് 30 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ്, നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.
Post Your Comments