Latest NewsGulf

ഹജ്ജ് – ഉംറ തീര്‍ത്ഥാടനത്തിനിടെ വഴിതെറ്റുന്നവര്‍ക്ക് സഹായകവുമായി പുതിയ പദ്ധതി

മക്കയിലും മദീനയിലും വഴി തെറ്റുന്ന ഹജ്ജ്-ഉംറ തീര്‍ത്ഥാടകരെ താമസ സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേകം കമ്പനികളെ ചുമതലപെടുത്തുന്നു. ഇരുപത്തി നാല് മണിക്കൂറും ഇവരുടെ സേവനം ലഭ്യമാവും. ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കിഴില്‍ ആണ് പദ്ധതി. വീഴ്ച്ച വരുത്തുന്ന സര്‍വീസ് കമ്പനികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമുണ്ടാകും.
മക്കയിലും മദീനയിലും ആദ്യമായി എത്തുന്ന തീര്‍ഥാകര്‍ വഴിതെറ്റി പ്രയാസപെടുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ സംവിധാനം ഏറെ പ്രയോജനകരമാണെന്ന് അധികൃതര്‍ പറയുന്നു.

വഴിതെറ്റുന്ന ഇത്തരം തീര്‍ത്ഥാടകരെ താമസ സ്ഥലത്ത് തിരിച്ചെത്തിക്കുന്നതിനാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിനു കിഴില്‍ കമ്പനി സ്ഥാപിക്കാന്‍ പദ്ധതി. ഇതിനായി ഈ വര്‍ഷം മക്കയിലും മദീനയിലും നാല് സെന്ററുകള്‍ വീതമുണ്ടാകും. ഇരു ഹറമുകളുടെയും നാലു വശങ്ങളിലായി ഇവ സ്ഥാപിക്കും. തീര്‍ഥാടകരുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍വീസ് കമ്പനികള്‍ക്കാണ്. വീഴ്ച്ച വരുത്തുന്ന സര്‍വീസ് കമ്പനികള്‍കെതിരെ പിഴ അടക്കമുള്ള ശക്തമായ നടപടി ഉണ്ടാവുമെന്നും മന്ത്രാലയം വ്യക്തമാകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button