ലോക്സഭാ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുളള പ്രഫോര്‍മ അതാത് കാര്യാലയങ്ങളില്‍ എത്തിച്ചിട്ടുണ്ട്. പുരുഷജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ വെളുത്ത നിറത്തിലുളള പ്രഫോര്മയിലും സ്ത്രീ ജീവനക്കാരുടെ വിവരങ്ങള്‍ പിങ്ക് നിറത്തിലുളള പ്രഫോര്മയിലും ലഭ്യമാക്കണം. സ്ഥാപനമേധാവികള്‍ ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ അതാത് വില്ലേജുകളില്‍ ഇന്ന്(മാര്‍ച്ച് 16) വൈകീട്ട് അഞ്ചിനകം നല്‍കണം. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ ജനപ്രതിനിധ്യനിയമം 1951 പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
Post Your Comments