കൊച്ചി•നിര്‍മ്മാതാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതിയില്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസിനെതിരെ സൗത്ത് പോലീസ് കേസെടുത്തു. നിര്‍മ്മാതാവ് ആല്വിന് ആന്റണിയാണ് പരാതിക്കാരന്. പനമ്പള്ളി നഗറിലെ വീട്ടിലെത്തിയ റോഷനും സുഹൃത്തും വീടിന്റെ ട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി.
അതേസമയം, റോഷന് ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിനും സുഹൃത്ത് ബിനോയിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. റോഷനെയും നവാസിനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.
എന്നാല്‍ എന്താണ് ഇവര്‍ക്കിടിയിലെ പ്രശ്നമെന്ന് വ്യക്തമായിട്ടില്ല. ആല്വിന് ആന്റണിയുടെ മകന് റോഷന് ആന്‍ഡ്രൂസിന്റെ സിനിമയിലെ സഹസംവിധായകനാണ്. ഇവര്‍ തമ്മിലുള്ള പ്രശ്നമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് സൂചന.
Post Your Comments