Latest NewsIndia

പത്ത് വയസുകാരിയെ പീഡിപ്പിച്ച സംഭവം : പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ബിസിനസ്സുകാരന് കുട്ടിയെ എത്തിച്ചത് അധ്യാപിക

ഡല്‍ഹി: പത്ത് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. 54കാരനായ ബിസിനസ്സുകാരന് പെണ്‍കുട്ടിയെ എത്തിച്ചത് അധ്യാപിക. ഗുരുഗ്രാമിലാണ് സംഭവം. ബിസിനസുകാരനായ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.അദ്ധ്യാപികയുമായി സോഷ്യല്‍ മീഡിയ വഴി ബന്ധമുള്ള യുഎസ് സ്വദേശിയായ ഒരാള്‍, പ്രതിയും അദ്ധ്യാപികയും തമ്മിലുള്ള ആശയവിനിമയം അവിചാരിതമായി കണ്ടതാണ് സംഭവം പുറം ലോകം അറിയാന്‍ ഇടയാക്കിയത്. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഇയാള്‍ കൊല്‍ക്കത്തയില്‍ എന്‍ജിഒയില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തിന് കൈമാറി. സുഹൃത്ത് പൊലീസിന് കൈമാറുകയായിരുന്നു.

54 കാരന്റെ ബന്ധുവും അദ്ധ്യാപികയും സഹപ്രവര്‍ത്തകരാണെന്നും ഈ പരിചയം മുതലെടുത്താണ് ഇയാള്‍ അദ്ധ്യാപികയുമായി അടുത്തതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അദ്ധ്യാപികയുടെ വീട്ടില്‍ വച്ച് കഴിഞ്ഞ മാസം നാലു തവണ തന്നെ പീഡിപ്പിച്ചതായി കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി തുറന്നു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button