News

സിറിയന്‍ ആഭ്യന്തര യുദ്ധം; ധനസഹായവുമായി ഖത്തര്‍

സിറിയയില്‍ ആഭ്യന്തര യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി ഖത്തര്‍ നൂറ് മില്യണ്‍ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. സിറിയന്‍ ജനതയ്ക്ക് ഖത്തറിന്റെ സഹായവും പിന്തുണയും എക്കാലത്തുമുണ്ടാകുമെന്ന് ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ബ്രസ്സല്‍സില്‍ പറഞ്ഞു.സിറിയന്‍ ജനതയുടെ രാഷ്ട്രീയ കൂടിയാലോചനകളിലും ഡോണര്‍ സമ്മേളനങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ഉത്തരവാദിത്വങ്ങളും ഖത്തര്‍ നിറവേറ്റുകയാണ്.

സിറിയയുടെയും മേഖലയുടെയും ഭാവി സുരക്ഷിതമാക്കുകയെന്ന അജണ്ടയില്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന അന്താരാഷ്ട്ര പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കവെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയാണ് ധനസഹായം പ്രഖ്യാപിച്ചത്. കഴിഞ്ഞ എട്ടുവര്‍ഷത്തിലധികമായി സിറിയന്‍ ജനതയുടെ ആവശ്യങ്ങളെ ഖത്തര്‍ പിന്തുണയ്ക്കുന്നുണ്ട്.

ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് സിറിയയില്‍ നടക്കുന്നത്. സാധാരണക്കാര്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കുമെതിരെ ആഗോള സമൂഹം പ്രതികരിക്കണം. സിറിയയിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കണം. അതിനായി എന്നും ഖത്തര്‍ നിലകൊള്ളുമെന്നും മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു രണ്ടു ബില്യണ്‍ യു.എസ് ഡോളര്‍ ഇതിനായി നീക്കിവെച്ചു. സിറിയന്‍ ജനതയെ സഹായിക്കുന്നതില്‍ നിന്നും ഖത്തര്‍ പിന്നോട്ടില്ല. ഇക്കാര്യത്തില്‍ വിശ്വസനീയ പങ്കാളിയാണ് ഖത്തറെന്നും അല്‍ത്താനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button