ന്യൂ ഡൽഹി : ലോക്‌സഭയിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയായി രാജ്മോഹന്‍ ഉണ്ണിത്താന്‍. കാസര്‍ഗോഡ് ജില്ലയിലെ സ്ഥാനാർത്ഥിയായാണ് രാജ്മോഹന്‍ ഉണ്ണിത്താനെ തീരുമാനിച്ചത്. അവസാനം വരെ വി.സുബരയ്യയുടെ പേരാണ് കേട്ടിരുന്നതെങ്കിലും ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇടം നേടുകയായിരുന്നു. കാസര്‍കോട് ഒരിക്കലും കോണ്‍ഗ്രസിന് ബാലികേറാമലയല്ലെന്നും അവിടെ വിജയിക്കാവുന്നതേയുള്ളുവെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
കൃപേഷിന്‍റെയും ശരത്തിന്‍റെയും കൊലപാതകം അവിടുത്തെ ജനങ്ങളെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം അവിടെ ആകെ ഇളക്കി മറിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ കേരളം വോട്ട് ചെയ്യും. യുഡിഎഫിനു കേരളത്തില്‍ അനുകൂലമായ വികാരമാണുള്ളത്. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താക്കി കാസര്‍കോട് മാറ്റാന്‍ തനിക്കാകും. ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്ക് ഇത്തവണ ആദ്യമായി താന്‍ പോവുകയാണ്. 50 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമാണിത്. മലബാറുകാര്‍ക്ക് തന്നോട് സ്നേഹമുണ്ട്. തന്‍റെ ജീവിതം തുറന്ന പുസ്തകമാണെന്നും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയക്കാരനല്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി
Post Your Comments