മനാമ: ഭീകരാക്രമണം; അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ രംഗത്ത്. ന്യൂസിലാൻറിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് ബഹ്റൈൻ അഗാധമായി അനുശോചനം രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
ആക്രമണത്തിൽ നിരവധിപേർ മരിക്കുകയും ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇരകളായവരുടെ ബന്ധുക്കളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി ബഹ്റൈൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഭീകരത എല്ലാ മതതത്വങ്ങൾക്കും മാനവിക മൂല്ല്യങ്ങൾക്കും എതിരാണന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Post Your Comments