മുംബൈയില്‍ കഴിഞ്ഞ ദിവസം ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷനിലെ ഹിമാലയ നടപ്പാലം തകർന്നുണ്ടായ അപകടത്തിൽ ആറ് പേരാണ് മരിച്ചത്. മുപ്പത്തിയാറിലേറേ പേർക്ക് ഗുരുതരമായ പരുക്കേറ്റു. മുംബൈ അപടകടത്തിൽ കണ്ണീരോർമ്മയാകുകയാണ് സാഹിദ് ഖാന്‍ എന്ന 32 കാരൻ. അപകടം സംഭവിക്കാന്‍ പോകുന്നെന്ന് മനസിലാക്കിയ സാഹിദ് ഖാന്‍ തന്റെ മുന്‍പിലുണ്ടായിരുന്ന പിതാവ് സിറാജിനെ തള്ളിമാറ്റുകയായിരുന്നു.
മകന്‍ കൃത്യസമയത്ത് തള്ളിമാറ്റിയതോടെ സിറാജ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. നടപ്പാലത്തിന്റെ സിമന്റ് തൂണുകൾ തകർന്നാണ് സാഹിദ് ഖാൻ മരിച്ചത്. സാഹിദ് തളളിമാറ്റിയിരുന്നില്ലായിരുന്നെങ്കിൽ സിറാജ് മരിക്കുമായിരുന്നു. തകര്‍ന്നുവീണ സ്ലാബുകള്‍ സിറാജിന് തൊട്ടരികിലാണ് വീണത്. തലനാരിഴ്യ്ക്കാണ് സിറാജ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ അയൽക്കാരൻ പറയുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടു– സാഹിദന്റെ ബന്ധു വിലപിക്കുന്നു.
സാഹിദിന് ആറുവയസ്സും എട്ടുമാസവും പ്രായമുളള കുട്ടികളുണ്ട് 40 വർഷങ്ങൾക്കു മുൻപ് പ്രയാഗ്‌രാജിൽ നിന്നാണ് സാഹിദിന്റെ പിതാവ് സിറാജ് മുംബൈയിലേക്കെത്തിയത് റെയിൽവേ സ്റ്റേഷനു സമീപം ചെറിയ കട നടത്തിയായിരുന്നു ഉപജീവനം കഴിച്ചിരുന്നത്.
Post Your Comments