കൊച്ചി: സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പുക്കാട്ടുപടി ഡോ. ബേബി കൃഷ്ണന് മെമ്മോറിയല്‍ ആശുപത്രിയിലാണ് ക്യാമ്പ്. ഈ 18 ന് രാവിലെ 9 മുതല്‍ ആരംഭിക്കും. ആയുര്‍വേദ, ആലോപ്പതി, ഹോമിയോ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മെഡിക്കല്‍ ക്യാമ്പില്‍ എത്തുന്ന ചികില്‍സ ആവശ്യമായ പത്ത് നിര്‍ധനരായ രോഗികള്‍ക്കു സൗജന്യ തുടര്‍ചികിത്സയും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ കാട്ടുന്നത്. ഡോ . ബേബി കൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ്.
Post Your Comments