ദുബായ്: സുഗമമായ ഗതാഗതം; വേഗപരിധി ദുബായ് – അൽ ഐൻ റൂട്ടിൽ ഇനി മണിക്കൂറിൽ നൂറ് കിലോമീറ്റർ
. ദുബായ് – അൽ ഐൻ റൂട്ടിലെ ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡിലെ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ തൊണ്ണൂറിൽ നിന്ന് നൂറ് കിലോമീറ്ററാക്കി അധികൃതർ ഉയർത്തി. അൽ യാലായസ് റോഡിലും ഈ പരിഷ്കാരം ബാധകമാണ്. മാർച്ച് 17-ന് ഇത് പ്രാബല്യത്തിൽവരും.
കൂടാതെ ആർ.ടി.എ. ട്രാഫിക് ആൻഡ് റോഡ് ഏജൻസി സി.ഇ. മൈത ബിൻ അദായ് നിരവധി പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് ഇവിടെ വേഗപരിധികൂട്ടാനുള്ള തീരുമാനമെടുത്തതെന്ന് അറിയിച്ചു. കുരുക്ക് ഒഴിവാക്കാനും സുഗമമായ ഗതാഗതത്തിനും ഇത് വഴിയൊരുക്കുമെന്നും അവർ പറഞ്ഞു.
Post Your Comments