പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് വൃക്കരോഗത്തെ ഗുരുതരമാക്കുന്നത്.
വൃക്കകളുടെ പ്രവര്‍ത്തനം 30 ശതമാനം മാത്രമുള്ളപ്പോള്‍ പോലും ബാഹ്യമായ ലക്ഷണങ്ങള്‍ കാണണമെന്നില്ല. വൃക്കകളുടെ പ്രവര്‍ത്തനക്ഷമത വീണ്ടും കുറയുമ്പോഴാണ് പ്രത്യക്ഷമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതുതന്നെ. ഇതാണ് സ്ഥിതി വഷളാക്കുന്നത്. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന പ്രധാനഅവയവമാണ് വൃക്കകള്‍. ശരീരത്തിലെ ജലാംശത്തിന്റെ അളവ് ക്രമീകരിക്കുന്നതും വൃക്കകളാണ്. കുടിക്കുന്ന വെള്ളത്തിന്റെ അളവിനനുസരിച്ച് മൂത്രം നേര്‍പ്പിക്കാനും കട്ടി കൂട്ടാനും വൃക്കകള്‍ക്ക് കഴിയും. നമ്മള്‍ അറിയാതെ ദിനംപ്രതി ചെയ്യുന്ന ചില കാര്യങ്ങള്‍ പോലും വൃക്കകള്‍ക്ക് ആപത്താണ് എന്നതാണ് വാസ്തവം. എന്തൊക്കെയാണ് അതെന്നു നോക്കാം.
1. മൂത്രം പിടിച്ചു നിര്‍ത്തുക – ഇത് വളരെയധികം അപകടകരമായ ഒരു പ്രവര്‍ത്തിയാണ്. മൂത്രശങ്ക ഉണ്ടായാല്‍ മൂത്രം പുറത്തു കളയാതെ പിടിച്ചു നിര്‍ത്തുന്നത് വൃക്കകള്‍ക്ക് അമിതസമ്മര്‍ദം നല്‍കുന്നതാണ്. ഈ ശീലം തുടര്‍ന്നാല്‍ അത് വൃക്കയ്ക്ക് ആപത്താണ്.
2. ഉപ്പിന്റെ അമിതോപയോഗം- അമിതഅളവില്‍ ഉപ്പ് ഉള്ളില്‍ ചെല്ലുന്നത് വൃക്കകള്‍ക്ക് അപകടമാണ്. ശരീരത്തില്‍ എത്തുന്ന സോഡിയത്തിന്റെ 95% വും ബ്രേക്ക്ഡൌണ്‍ ചെയ്യുന്നത് വൃക്കയാണ്. അപ്പോള്‍ അമിതഅളവില്‍ ഉപ്പ് ഉള്ളിലെത്തിയാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ഇരട്ടിപ്പിക്കും
3. വേദനസംഹാരികള്‍ – അമിതമായി വേദനസംഹാരികളെ ആശ്രയിക്കുന്നത് വൃക്കകള്‍ക്ക് ആപത്താണ്. ഒട്ടുമിക്ക വേദനസംഹാരികളും വൃക്കകള്‍ക്ക് അപകടമാണ്.
4. മധുരം , മദ്യം, പ്രോട്ടീന്‍ – ഈ പറഞ്ഞവയെല്ലാം വൃക്കകള്‍ക്ക് ആപത്താണ്. മധുരം ആയാലും മദ്യമായാലും ഒരുപരിധിയില്‍ കൂടുതല്‍ ഉള്ളിലെത്തിയാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
5. പുകവലി – ടെന്‍ഷന്‍ വരുമ്പോള്‍ ഒരു പുകയെടുക്കാമെന്നു കരുതുന്നവര്‍ ഓര്‍ക്കുക. പുകവലി വൃക്കകളെ തകരാറിലാക്കുന്ന കാരണങ്ങളില്‍ മുന്നിലാണ്. പുകവലി ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാക്കുകയും അത് വൃക്കകളിലേക്ക് രക്തയോട്ടം കൂട്ടുകയും ചെയ്യും.
6. കോഫി – കഫീന്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കകള്‍ക്ക് നന്നല്ല. അതുകൊണ്ടു തന്നെ കോഫി പ്രിയര്‍ കാപ്പികുടി കുറയ്ക്കുക.
7. ഉറക്കം കുറഞ്ഞാല്‍ – നല്ലയുറക്കവും കിഡ്‌നിയുടെ ആരോഗ്യവും തമ്മിലും ബന്ധമുണ്ട് എന്നോര്‍ക്കുക. നന്നായി ഉറങ്ങാന്‍ സാധിക്കാതെ വന്നാല്‍ അത് മൊത്തം അവയവങ്ങളെയും ബാധിക്കും. അതുകൊണ്ട് നല്ലയുറക്കം മറന്നുള്ള പ്രവര്‍ത്തികള്‍ വേണ്ട.
Post Your Comments