Latest NewsKeralaIndia

അനന്തു കരയുന്ന ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ അറിയിച്ചിട്ട് പോലും തിരച്ചില്‍ നടത്തിയില്ല: പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് മാതാപിതാക്കൾ

പ്രതികളില്‍ ചിലരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആശങ്കയുണ്ടെന്നും പിതാവ് ഗിരീഷ് പറഞ്ഞു.

തിരുവനന്തപുരം കരമനയിലെ കൊലപാതകത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കൊല്ലപ്പെട്ട അനന്തുവിന്റെ മാതാപിതാക്കളുടെ ആരോപണം. അനന്തുവിനെ വേണമെങ്കിൽ പൊലീസിന് രക്ഷിക്കാനാവുമായിരുന്നു. അനന്തു കരയുന്ന ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ അറിയിച്ചിട്ട് പോലും തിരച്ചില്‍ നടത്തിയില്ല. പ്രതികളില്‍ ചിലരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആശങ്കയുണ്ടെന്നും പിതാവ് ഗിരീഷ് പറഞ്ഞു.

അതേസമയം തട്ടിക്കൊണ്ടുപോകാനായി അനന്തുവിനെ കാട്ടിക്കൊടുത്ത അരശുമൂട് സ്വദേശി വിപിന്‍ അറസ്റ്റിലായി. മകനെ അതിക്രൂരമായി ലഹരിമാഫിയ സംഘം കൊന്നതിന്റെ ഞെട്ടലിലാണ് അനന്തുവിന്റെ മാതാപിതാക്കള്‍. പൊലീസ് തുടക്കത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മകന് ദുര്‍ഗതി വരില്ലെന്ന തോന്നല്‍ ഇവരുടെ വേദനയ്ക്ക് ആഴം കൂട്ടുന്നു.

കണ്ണടച്ചാൽ കാതിൽ മുഴങ്ങുന്നത് അനന്തുവിന്റെ കരച്ചിലാണെന്നു ഇവർ പറയുന്നു .തട്ടിക്കൊണ്ടുപോയെന്ന പരാതി ആദ്യം ഗൗരവമായെടുക്കുകയും ചെയ്തില്ലെന്ന് ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button