ആന്‍ഡ്രോയിഡിന് നിരോധനം ഏർപ്പെടുത്തിയാൽ പകരം സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കാൻ തയ്യാറായി വാവേ. ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ആന്‍ഡ്രോയിഡും, വിന്‍ഡോസും ഉൾപ്പെടുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതി നിരോധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലും,ആന്‍ഡ്രോയിഡിന് ഒരു നിരോധനം വന്നാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ വിപണിയില്‍ സൃഷ്ടിക്കുമെന്ന സാഹചര്യവും മുന്നില്‍ കണ്ടാണ് സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം വാവേ വികസിപ്പിച്ചത്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചെന്നും, നിരോധനം നിലവില്‍ വന്നാലുടന്‍ ഉപയോഗപ്പെടുത്താന്‍ അത് സജ്ജമാണെന്നു വാവേ അറിയിച്ചതായും ഐഎഎന്‍എസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്മാര്‍ട്‌ഫോണുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് നിർമിച്ചതെങ്കിലും, ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വാവേ പുറത്തുവിട്ടിട്ടില്ല എന്നാണ് റിപ്പോർട്ട്. മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് രണ്ടാം സ്ഥാനക്കാരായ വാവെ നിലവിൽ സ്മാര്‍ട്‌ഫോണുകളില്‍ ആന്‍ഡ്രോയിഡ് ഓഎസും,ലാപ്‌ടോപ്പുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും വേണ്ടി മൈക്രോ സോഫ്റ്റ് വിന്‍ഡോസുമാണ് നിലവിൽ കമ്പനി ഉപയോഗിക്കുന്നത്.
ചൈനയ്ക്കുവേണ്ടി ചാരപ്പണി നടത്തുന്നു എന്ന ആരോപിച്ച് അമേരിക്ക ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വാവേയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് അമേരിക്കന്‍ ഭരണകൂടത്തിനെതിരെ വാവേ കഴിഞ്ഞയാഴ്ച ഹർജി സമർപ്പിച്ചിരുന്നു. കമ്പനിക്കുമേല്‍ അമേരിക്കന്‍ പ്രസിഡന്റ് ആരോപിക്കുന്ന കുറ്റങ്ങളുടെ ഭരണഘടനാ പ്രസക്തി ചോദ്യം ചെയ്തുകൊണ്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. നേരത്തെ വാവേയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍ഷോവ് ഇറാനുമേലുള്ള വിലക്ക് ലംഘിച്ചുവെന്ന് ആരോപിച്ച് കാനഡയില്‍ പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ഇപ്പോഴും നടക്കുന്നു.
Post Your Comments