കൊച്ചി: മലയാളമറിയാത്തവര്‍ കേരളത്തില്‍ ഹോട്ടല്‍ നടത്തുന്നത് വലിയ വർത്തയൊന്നുമല്ല. എന്നാൽ ഹോട്ടലിനെ പേരിലും ചില കാര്യങ്ങളുണ്ട് എന്നതിന്റെ തെളിവാണ് അതിന്റെ പേര്. ഭാഷയറിയില്ല എന്നത് കച്ചവടത്തെ ബാധിക്കില്ലെങ്കിലും പേര് ഇങ്ങനെ വെച്ചതാണ് വിരോധാഭാസം. അഹമ്മദാബാദിലുള്ള ഒരു ഗ്രൂപ്പാണ് കൊച്ചിയിലും തങ്ങളുടെ പേരില്‍ ഹോട്ടല്‍ തുറന്നത്. ‘Appitto 9’ എന്നാണ് ഹോട്ടലിന്റെ പേര്.
ഇത് മലയാളികള്‍ വായിക്കുന്ന അവസ്ഥയൊന്ന് ഓര്‍ത്ത് നോക്കൂ. മലയാളത്തിൽ വായിക്കുമ്പോൾ അപ്പി ഇട്ടോ എന്നാണ് വായിക്കുക. ശശി തരൂര്‍ എംപിയാണ് രസകരമായ ഈ സംഭവം ഫോട്ടോസഹിതം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ സംഗതി വൈറലായി.
Post Your Comments