
ജയ്പുര്‍: സുപ്രീം കോടതി അനുവദിച്ച വിവാഹേതര ബന്ധം സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനുള്ള കാരണമല്ലെന്ന് രാജസ്ഥാന് ഹൈക്കോടതി. പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ റിട്ട് പെറ്റീഷന് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.
വിവാഹേതര ബന്ധത്തിന്റെ പേരില്‍ വകുപ്പുതല നടപടി നേരിട്ട പോലീസ് ഇന്‍സ്പെക്ടറും വനിതാ കോണ്‍സ്റ്റബിളും നല്കിയ ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. ഇരുവരുടേയും സസ്പെന്‍ഷനും വകുപ്പുതല നടപടിയും കോടതി സ്റ്റേ ചെയ്തു.
Post Your Comments