ഉപ്പുതറ: കനത്ത വേനലിൽ വറ്റി പെരിയാർ; കുടിവെള്ളക്ഷാമം രൂക്ഷമായി . പെരിയാർ വറ്റിവരണ്ടതോടെ സമീപത്തെ കുടിവെള്ളസ്രോതസുകളെല്ലാം വറ്റിവരണ്ടിരിക്കുകയാണ്. ഹൈറേഞ്ചിൽ ചൂടിന്റെ കാഠിന്യം വർധിച്ചതോടെ ജലസ്രോതസുകളെല്ലാം വറ്റിവരണ്ട് കുടിവെള്ളക്ഷാമം രൂക്ഷമായി.
കനത്ത വേനലിൽ ഹൈറേഞ്ച് ചുട്ടുപൊള്ളുകയുമാണ്. ഒരു പ്രളയംകഴിഞ്ഞ പെരിയാറ്റിൽ പാറക്കൂട്ടങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വെള്ളം തീരെക്കുറഞ്ഞ് ഒഴുകുന്ന നദിയും മാത്രമാണ് അവശേഷിക്കുന്നത്.
കൂടാതെ പെരിയാറിനെമാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. . പെരിയാറ്റിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ 12-ഓളം കുടിവെള്ളപദ്ധതികളിൽ പത്തെണ്ണത്തിന്റെയും പ്രവർത്തനം നിലച്ചു. വാട്ടർ അഥോറിറ്റിയുടെ രണ്ടു കുടിവെള്ളപദ്ധതികൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
Post Your Comments