ന്യൂഡല്‍ഹി: ജിഎസ്ടി വിജയകരമായി അവതരിപ്പിച്ച ജിഎസ്ടി കൗണ്‍സിലിന് ചേഞ്ച് മേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. ഒരു പ്രമുഖ മാധ്യമം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ നിന്ന് ഏറ്റുവാങ്ങി. ജിഎസ്ടിയെ വിമര്‍ശിച്ച മന്‍മോഹന്‍ സിംഗ് തന്നെയാണ് ഇതേവിഷയത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് പുരസ്‌കാരം നല്‍കിയതെന്നായിരുന്നു പുരസ്‌കാര ദാനത്തിന്റെ പ്രധാന പ്രത്യേകത.
അതേസമയം മന്‍മോഹന്‍ സിംഗില്‍ നിന്ന് അരുണ്‍ ജെയ്റ്റ്‌ലി പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി ബിജെപി രംഗത്തെത്തി.ഗബ്ബര്‍ സിംഗ് ടാക്‌സ് എന്ന് വിളിച്ചാണ് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജിഎസ്ടിയെ വിമര്‍ശിച്ചത്. ഇതിനെയും ട്വീറ്റില്‍ ബിജെപി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ജിഎസ്ടി നടപ്പാക്കിയതിനെ കോണ്‍ഗ്രസ് നിരന്തരം വിമര്‍ശിച്ചിരുന്നു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഇരുന്നൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്. സ്വവര്‍ഗ ലൈംഗികത കുറ്റകരമായി പരിഗണിച്ചിരുന്ന ഐപിസി 377ാം വകുപ്പ് റദ്ദാക്കുന്നതിലേക്ക് നയിച്ച ഹര്‍ജിക്കാരും ഇതേ പുരസ്‌കാരം പങ്കുവച്ചു.
Post Your Comments