പാലക്കാട്: വേനല്‍ചൂട് ഏറിയതോടെ പാലക്കാട് ജില്ലയില്‍ വെയിലിന്റെ കാഠിന്യത്തില്‍ കരിഞ്ഞ് ഉണങ്ങിയ പുല്ലുകള്‍ക്ക് തീ പിടിക്കുന്നത് ഏറുന്നു. ദിവസവും ചെറുതും വലുതുമായ നിരവധി തീപിടുത്തങ്ങളാണ് ദിനംപ്രതി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കനത്ത ചൂടിനൊപ്പം വേനല്‍ക്കാലത്ത് പാലക്കാട് നേരിടുന്ന പ്രധാന ദുരിതമാണ് വ്യാപകമായ തീപിടുത്തങ്ങള്‍. നിരവധി ഫോണ്‍ കോളുകളാണ് ജില്ലയിലെ ഫയര്‍സ്റ്റേഷനുകളിലേക്ക് നിത്യേന എത്തുന്നത്. ചെറിയ പുല്‍പടര്‍പ്പുകള്‍ക്കും, മറ്റും തീ പിടിക്കുന്നത് സാധാരണമായി മാറി. അട്ടപ്പാടി, മലമ്പുഴ, നെല്ലിയാമ്പതി അടക്കമുള്ള പ്രദേശങ്ങളില്‍ കാട്ടു തീയും വ്യാപകമാണ്. വലിയ ജൈവ സമ്പത്താണ് ഇങ്ങനെ തീപിടുത്തം മൂലം കത്തി നശിക്കുന്നത്.
അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളാണ് മിക്ക തീപിടുത്തങ്ങള്‍ക്കും കാരണമാകുന്നത്. അടിസ്ഥാനം സൗകര്യങ്ങളുടെ കുറവ് ഫയര്‍ ഫോഴ്‌സിനെയും വലയ്ക്കുന്നു. കാട്ടു തീ കാരണം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും ജില്ലയുടെ മലയോര മേഖലകളില്‍ പതിവായിട്ടുണ്ട്.
Post Your Comments