മുംബൈ: ഓഹരി വിപണി വീണ്ടും മികച്ച നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്സ് 260 പോയന്റ് നേട്ടത്തില്‍ 38,012ലും ദേശീയ സൂചികയായ നിഫ്റ്റി 80 പോയന്റ് നേട്ടത്തില്‍ 11,426ലും എത്തിയിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 1792 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1177 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഐഐഎഫ്എല്‍ ഹോള്‍ഡിങ്ങ്സ്, ഐഡിഎഫ്സി ലിമിറ്റഡ്, ട്യൂബ് ഇന്‍വെസ്റ്റ്മെന്റ്സ്, ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്സ്, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും
സ്റ്റേര്‍ലൈറ്റ് ടെക്നോളജീസ്, ക്വാളിറ്റി, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഇന്ത്യ സിമിന്റ്സ് ലിമിറ്റഡ്, എസ്ആര്‍ഇഐ ഇന്ഫ്രാസ്ട്രക്ട്ച്ചര് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
Post Your Comments