വയനാട് : പുറത്താക്കിയാലും സന്യാസം തുടരുമെന്ന് സിസ്റ്റർ ലൂസി കളപ്പുര. സഭയുടെ നടപടി ഖേദകരമെന്ന് സിസ്റ്റർ പറഞ്ഞു. സിസ്റ്റർ ലൂസി കാനോൻ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചെന്ന് സഭയുടെ നോട്ടീസിൽ പറയുന്നു. സഭയിൽ നിന്ന് പുറത്തുപോകണം ഇല്ലെങ്കിൽ പുറത്താക്കുമെന്ന് സഭ അറിയിച്ചു. മുമ്പ് രണ്ടുതവണ സഭ സിസ്റ്റർക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് സിസ്റ്റർ മറുപടി നൽകുകയും ചെയ്തിരുന്നു. ഏപ്രിൽ 16 നാണ് കാരണം കാണിക്കൽ നോട്ടീസിൽ സിസ്റ്ററിന് നൽകിയിരിക്കുന്ന അവസാന തീയതി.
സിസ്റ്റർ ചാനൽ ചർച്ചകളിൽ പങ്കെടുത്തത് പ്രധാന കുറ്റമായി സഭ കാണുന്നു. മാത്രമല്ല കാറു വാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്ര വ്രതത്തിന് വിരുദ്ധമാണെന്നും നോട്ടീസിൽ പറയുന്നു.
Post Your Comments