സംസ്ഥാനപാത 38 ല്‍ പേരാമ്പ്ര ടൗണ്‍ പരിഷ്‌കരണ പ്രവൃത്തിയുടെ ഭാഗമായി പേരാമ്പ്ര എല്‍.ഐ സി ഓഫീസിന് മുന്നിലെയും മാര്‍ക്കറ്റ് പരിസരത്തെയും കലുങ്ക് പുനഃനിര്‍മ്മാണം നടത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് 15 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ വഴിയുളള വാഹന ഗതാഗതം നിയന്ത്രിക്കും. കുറ്റ്യാടി നിന്നും ഉളേള്യരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സാധാരണ വഴിയിലൂടെയും പേരാമ്പ്ര നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബസ് ഉള്‍പ്പെടെയുളള വലിയ വാഹനങ്ങള്‍ ചെറുവണ്ണൂര്‍ റോഡ് – ചേനായി വഴി പേരാമ്പ്ര-ആവള റോഡിലെത്തി കല്ലോട് പ്രവേശിച്ച് പോവണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Post Your Comments