കോഴിക്കോട് : എം. ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസ് ആർബിട്രേറ്റർക്ക് വിടണമെന്ന ശ്രീകുമാർ മേനോന്റെ ആവശ്യം കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. തിരക്കഥ ശ്രീകുമാർ മേനോന് ഉപയോഗിക്കാനാകില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കും.
രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ ശ്രീകുമാർ മേനോന് നല്‍കി നാല് വര്‍ഷമായിട്ടും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി. കോടതിയെ സമീപിച്ചത്. മൂന്നു വർഷത്തിനുളളിൽ ചിത്രീകരണം ആരംഭിക്കാമെന്നായിരുന്നു കരാർ. കേസ് നൽകിയ ശേഷം മൂന്ന് തവണ സംവിധായകൻ വന്നു കണ്ടുവെങ്കിലും കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നുവെന്ന് എം.ടി പറഞ്ഞു.
ഇനി അനുരഞ്ജന ശ്രമങ്ങളൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വക്കീലാണ് തീരുമാനിക്കുന്നതെന്നും എം.ടി പറഞ്ഞിരുന്നു. എന്നാൽ മധ്യസ്ഥനിലൂടെ പ്രശ്നപരിഹാരം കാണണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. കേസിൽ മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് എം.ടി കോടതിയിൽ നേരത്തെ എതിർ ഹർജി നൽകിയിരുന്നു.
Post Your Comments