MollywoodCinemaNewsEntertainment

മുട്ടായി കള്ളനും മമ്മാലിയും ഇന്ന് തിയറ്ററുകളിലേക്ക്

 

ആദി പ്രൊഡക്ഷന്റെ ബാനറില്‍ അംബുജാക്ഷന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മുട്ടായി കള്ളനും മമ്മാലിയും ഇന്ന് തീയറ്ററുകളിലെത്തും. അംബുജാക്ഷന്‍ നമ്പ്യാരുടെ ഭാര്യയായ ലേഖ അംബുജാക്ഷനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനരചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

സഹനിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് അമേരിക്കന്‍ മലയാളികളായ പോള്‍ കറുകപ്പിള്ളില്‍, ചാക്കോ കുര്യന്‍ എന്നിവരാണ്.തൊണ്ണൂറുകളിലൂടെ കഥ പറയുന്ന കുടുംബചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാമുക്കോയ, കൈലാഷ്, രാജീവ് പിള്ള, സോനാ നായര്‍, ബാബു അന്നൂര്‍, വി.പി രാമചന്ദ്രന്‍, കിഷോര്‍ പീതാംബരന്‍, ദീപിക, അനഘ, മാസ്റ്റര്‍ ആകാശ്, മാസ്റ്റര്‍ പ്രിന്‍സ് എന്നിവര്‍ വേഷമിടുന്നതിനോടൊപ്പം പ്രശസ്ത മാധ്യമപ്രവര്‍ത്തകനും കൈരളി ടി വി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസും അഥിതി താരമായെത്തുന്നു.

ക്യാമറ റെജി ജോസഫ് ,എഡിറ്റിംഗ് മെന്റോസ് ആന്റണി. ലേഖ അംബുജാക്ഷന്റെ വരികള്‍ക്ക് രതീഷ് കണ്ണന്റെ സംഗീത സംവിധാനത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാര്‍, സിതാര, നജീം അര്‍ഷാദ്, ബേബി ശ്രേയ എന്നിവരാണ്.

shortlink

Post Your Comments


Back to top button