Kerala

ലോകസഭ തെരഞ്ഞെടുപ്പ്: ആദിവാസി മേഖലകളില്‍ കൂടുതല്‍ ജനപങ്കാളിത്വം ഉറപ്പു വരുത്തുമെന്ന്ദേവികുളം സബ്കളക്ടര്‍

ലോകസഭ തെരഞ്ഞെടുപ്പില്‍ ആദിവാസി മേഖലിയില്‍ നിന്ന് കൂടുതല്‍ ജനപങ്കാളിത്വം ഉറപ്പു വരുത്തുമെന്നും പോളിംഗ്ശതമാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ദേവികുളം സബ്കളക്ടര്‍ രേണു രാജ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മറയൂരില്‍ മാര്‍ച്ച് 21ന് തെരിവുനാടകം അരങ്ങേറാനും അതിലൂടെ തെരഞ്ഞെടുപ്പ് അവബോധം ജനങ്ങള്‍ക്ക് പകരാനുമാണ് ലക്ഷ്യമിടുന്നതെന്നും ദേവികുളത്ത് വിളിച്ചു ചേര്‍ത്ത ആലോചന യോഗത്തില്‍ സബ്കളക്ടര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതല്‍ അറിയുവാനും പുതിയ വി വി പാറ്റ് സംവിധാനം മനസിലാക്കുന്നതിനും കൂടിയുള്ള അവസരമാണ് മറയൂരില്‍ ഒരുങ്ങുന്നത്. ദേവികുളം നിയമസഭ മണ്ഡലത്തിനു കീഴിലെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചയത്തുകളിലെ ആദിവാസി വിഭാഗങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകള്‍ കുടുംബശ്രി എന്നിവയെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും പങ്കെടുക്കും.

മാര്‍ച്ച് 21 ന് മറയൂര്‍ ടൗണ്‍ ബസ്റ്റാന്റില്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിക്കും തുടര്‍ന്ന് വൈകിട്ട് ആറുമണിക്ക് മൂന്നാര്‍ ടൗണിലും തെരുവുനാടകം അരങ്ങേറും. തെരുവുനാടകത്തോടടൊപ്പം മൂന്നാര്‍ ടൗണില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഫ്ളാഷ്മോബും നടക്കും. പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവികുളം സബ്കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ സബ്കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. കൂടുതല്‍ ജനപങ്കാളിത്വത്തോടെ പരിപാടി നടത്താനുള്ള സജ്ജീകരണങ്ങള്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button