ലോകസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ തൃശൂര്‍ ജില്ലയില്‍ മീഡിയ സര്ട്ടിഫിക്കേഷന് മോണിറ്ററിങ്ങ് കമ്മിറ്റി (എംസിഎംസി) രൂപീകരിച്ചു. ജില്ലാ ഇലക്ഷന് ഓഫീസറും ജില്ലാ കളക്ടറുമായ ടി വി അനുപമയാണ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, തൃശൂര്‍ ആര്‍ഡിഒ പി എ വിഭൂഷണന്‍, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസര്‍ രമ്യ ആര് കുമാര്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് മോഹന്‍ദാസ് പാറപ്പുറത്ത് എന്നിവര്‍ അംഗങ്ങളായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമാണ് കമ്മിറ്റി രൂപീകരിച്ചത്. മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെ ആദ്യയോഗം മാര്‍ച്ച് 19 രാവിലെ 10.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും.
Post Your Comments