Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

ഫോസ്റ്റര്‍ കെയര്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്ക് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് വളര്‍ത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഗ്യഹാന്തരീക്ഷത്തില്‍ താമസിക്കുന്നതിനുള്ള സാഹചര്യമൊരുക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്. അവധിക്കാലമാവുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് ആശ്വാസം പകരാനും അതിലുപരി കുടുംബത്തില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സമൂഹത്തില്‍ നിന്നും കുട്ടി ആര്‍ജ്ജിക്കേണ്ട അര്‍ത്ഥവത്തായ മനുഷ്യ വിനിമയങ്ങള്‍ സാധ്യമാക്കുകയുമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.

ജില്ലാ ശിശുസംരക്ഷണ യൂണിറ്റും (ഡി.സി.പി.യു) ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കും കുട്ടികളുള്ള രക്ഷിതാക്കള്‍ക്കുംപദ്ധതിയില്‍ പങ്കുചേരാം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 23 ന് മുമ്പ് പൂര്‍ണ്ണമായ ബിയോഡാറ്റ സഹിതം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍,ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ എന്ന വിലാസത്തില്‍ അപേക്ഷ നല്‍കാം. ഫോണ്‍ : 0495 2378920.

shortlink

Related Articles

Post Your Comments

Related Articles


Back to top button