കോഴിക്കോട്: തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. പ്രചാരണ ഉപാധികളില്‍ നിന്ന് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം എല്ലാവരും പാലിക്കാന്‍ തയ്യാറാകണം. ഇത്തരത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞടുപ്പിന് ശേഷം മാലിന്യ കൂമ്പാരമായി മാറുകയാണ് പതിവ്. ഇവ ജനവാസ കേന്ദ്രങ്ങളിലും മറ്റും കുന്നുകൂടുന്നതും പ്ലാസ്റ്റിക് കത്തിക്കുന്നതും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തുന്നതാണ്. തുണി, പുനരുപയോഗ വസ്തുക്കള്‍, മണ്ണില്‍ അലിഞ്ഞ് ചേരുന്ന ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ എല്ലാ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Post Your Comments