Latest NewsKerala

മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം എസ്.ഡി.പി.ഐ-ലീഗ് രഹസ്യ ധാരണകൾ നടന്നിട്ടുണ്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം എസ്.ഡി.പി.ഐ-ലീഗ് രഹസ്യ ധാരണകൾ നടന്നിട്ടുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്‍ഡിപിഐ നേതാക്കളുമായി ഇടി മുഹമ്മദ് ബഷീറടക്കം ലീഗ് നേതാക്കൾ നടത്തിയ രഹസ്യ ചര്‍ച്ചക്കെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിസിടിവികൾ സജീവമായ സാഹചര്യത്തിൽ രഹസ്യ ചർച്ചകൾ നടക്കില്ലെന്ന കാര്യം പലരും മറക്കുന്നു. ആര്‍എസ്എസിന് ബദലായി എസ്ഡിപിഐ വര്‍ഗീയ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അകല്‍ച്ച പാലിക്കാന്‍ ശ്രമിച്ചെന്ന തോന്നലുണ്ടാക്കിയെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് എസ്ഡിപിഐയുമായി രഹസ്യധാരണയുണ്ടാക്കി.

നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫിന്‍റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു. വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാട് മൂലമാണ് ടോം വടക്കനെ പോലുള്ളവര്‍ ബിജെപിയിലേക്ക് പോവുന്നത്. ഒരുപാഠവും അനുഭവങ്ങളില്‍ നിന്ന് യുഡിഎഫ് പഠിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button