കാസർഗോഡ്: വിദ്യാർത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനും പ്രീമെട്രിക്ക് ഹോസ്റ്റല്‍ വാര്‍ഡനും അറസ്റ്റിൽ. മദ്രസാ വിദ്യാർത്ഥികളേയും പ്രീമെട്രിക്ക് ഹോസ്റ്റലിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥികളേയും പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. നാലു വർഷമായി മദ്രസ അധ്യപകനായി തുടരുകയായിരുന്നു സിദ്ധിഖ് മൗലവി. പീഡനത്തിനിരയായവരിൽ ഒരു കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചതിനെ തുടന്ന് അധ്യാപകനെ മദ്രസയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.
ഇതോടെ പീഡന വിവരം ഒതുക്കി തീർക്കാനായിരുന്നു മദ്രസാ കമ്മിറ്റിയുടെ നീക്കം. എന്നാൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലോടെയാണ് വിവരം പുറത്തറിഞ്ഞത്.ഹോസ്റ്റലിൽ ദിവസവേതനാടിസ്ഥാനത്തിൽ വാർഡനായി ജോലി ചെയ്യുന്ന ആദൂർ സ്വദേശി മുഹമ്മദലിയുടേതാണ് രണ്ടാമത്തെ അറസ്റ്റ്. ജൂൺ മാസത്തിലാണ് മുഹമ്മദലി ഇവിടെ വാർഡനായി ചേർന്നത്. സംഭവം പുറത്തറിഞ്ഞതോടെ മുങ്ങിയ പ്രതിയെ കർണാടകയിൽ നിന്നുമാണ് പിടികൂടിയത്.
കൂടുതൽ കുട്ടികളുടെ മൊഴിയെടുക്കാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാനും പൊലീസ് ആരംഭിച്ചിട്ടുണ്ട്. മദ്രസയിലെയും പ്രീമെട്രിക്ക് ഹോസ്റ്റലിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments