കൊച്ചി: ചായ എടുക്കട്ടെ എന്ന് ചോദിക്കുമ്പോലെയാണ് വീട്ടിലെത്തിയ തന്നോട് മദ്യം എടുക്കട്ടെ എന്ന് ചോദിച്ചത് : രാഷ്ട്രീയം എന്തെന്ന് മേജര്‍ രവിയ്ക്ക് അറിയില്ല : കുറിപ്പ് വൈറലാകുന്നു. മേജര്‍ രവിയെ അടുത്തറിയാവുന്ന ജന്മഭൂമിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. . മേജര്‍ രവിക്ക് എന്തെങ്കിലും രാഷ്ട്രീയം ഉള്ളതായി തോന്നിയിട്ടില്ലെന്നും ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മേജര്‍ രവി പങ്കെടുത്തതു ചര്‍ച്ചയായതിനു പിന്നാലെയാണ് കുറിപ്പ്.
മേജര്‍ രവി കമ്യൂണിസ്റ്റുകളുടെ വേദിയില്‍ പ്രസംഗിച്ചാലോ സിപിഎം സ്ഥാനാര്‍ഥിക്ക് വോട്ടു ചോദിച്ചാലോ എന്താണ് തെറ്റെന്ന് കുറിപ്പില്‍ ചോദിക്കുന്നു. മേജര്‍ രവിക്ക് എന്തെങ്കിലും രാഷ്ട്രീയം ഉള്ളതായി തോന്നിയിട്ടില്ല. സൈനിക മികവ് അറിയില്ല. രാഷ്ട്രീയ കാര്യങ്ങളില്‍ അത്ര പിടിയില്ല. സോണിയാ കോണ്‍ഗ്രസ് വിരോധമുണ്ട്, ആവശ്യത്തിലേറെ- കുറിപ്പില്‍ പറയുന്നു.
സംഘപരിവാര്‍ വേദികളില്‍ വന്നിട്ടുണ്ട്, പ്രസംഗിച്ചിട്ടുണ്ട്, വാസ്തവം. പക്ഷേ, സംഘ നയമോ നടപടിക്രമങ്ങളോ രീതിയോ അറിയാമെന്ന തോന്നുന്നില്ല. ഒരിക്കല്‍, സംഘത്തിന്റെ സംസ്ഥാന ചുമതലയുള്ള ഒരാള്‍ക്കൊപ്പം അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ചു. ആദ്യം ചോദിച്ചത് ‘മദ്യം എടുക്കട്ടെ’ എന്നാണ്. റിട്ട. പട്ടാളക്കാരുടെ സൗഹാര്‍ദ്ദ പ്രകടനം അങ്ങനെയായിരിക്കാം. നിരസിക്കുകയും ഞാന്‍ വിശദീകരിക്കുകയും ചെയ്തപ്പോള്‍ സോറി, അറിയില്ലായിരുന്നു എന്ന് മറുപടി. അടുത്ത നിമിഷം, ഇടം കൈയിലിരുന്ന സിഗററ്റ് പാക്കറ്റ് നീട്ടി. എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് സ്വയം സോറി പറഞ്ഞ് പിന്‍വലിച്ചു. ചെയിന്‍ സ്മോക്കറാണെന്ന് കുറ്റബോധം പ്രകടിപ്പിക്കും പോലെ പറഞ്ഞെങ്കിലും, ഒന്നര മണിക്കൂര്‍ വലിച്ചില്ല- കുറിപ്പു തുടരുന്നു. കോണ്‍ഗ്രസ് വിരോധമായിരിക്കാം മേജറെ അവിടെ എത്തിച്ചതെന്നും കുറിപ്പില്‍ അഭിപ്രായപ്പെട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം ക്ഷണിച്ചു നോക്കട്ടെയെന്നും കുറിപ്പില്‍ പറയുന്നു.
Post Your Comments