മാപുട്ടോ: കടനത്ത പ്രളയത്തിൽ മൊസാംബിക്കിൽ 66 പേർ മരിച്ചു. 1,41,000 പേരെ മാറ്റി പാർപ്പിച്ചു. ‘ഇഡായി’ എന്ന ചുഴലിക്കാറ്റിനെത്തുടർന്നുള്ള പേമാരിയാണ‌് പ്രളയ കാരണം.
ക്യാബിനറ്റ‌് പ്രതിനിധി അന കോമോന പ്രദേശത്ത് സർക്കാർ റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചതായി അറിയിച്ചു. 5756 വീട‌് നശിച്ചു. 8000 കുടുംബം വാസസ്ഥലം ഉപേക്ഷിച്ചുപോയി. 111 പേർക്ക‌് പരിക്കേറ്റതായാണ‌് വിവരം. 938 സ‌്കൂളും 18 ആശുപത്രിയും ഉപയോഗശൂന്യമായി. 1,68,000 ഹെക്ടർ വിള നശിച്ചു. ആകെ 11,13,00,800 രൂപയുടെ നഷ്ടമുണ്ടായതാണ‌് കണക്ക‌്.
അധികൃതർ ആൾക്കാരെ ദുരന്തബാധിത പ്രദേശത്തുനിന്ന‌് ഒഴിപ്പിക്കുകയാണ‌്. ഇതിനായി ദുരിതാശ്വാസകേന്ദ്രങ്ങൾ തുറന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചുവ്യക്തമാക്കി. ലോകരാജ്യങ്ങളോട‌്കൂടുതൽ രക്ഷാപ്രവർത്തനം നടത്താൻ മൊസാബിക‌് സർക്കാർ സഹായമഭ്യർഥിച്ചു.
Post Your Comments