ജീവനക്കാർക്കിടയിൽ അപ്രതീക്ഷിത അഴിച്ചുപണി നടത്തി ഗൂഗിൾ. ഗൂഗിളിന്റെ ലാപ്ടോപ്പ്, ടാബ്ലെറ്റ് നിര്‍മാണ വിഭാഗത്തിലുണ്ടായിരുന്ന ജീവനക്കാരെ ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റേയും കീഴിലുള്ള മറ്റ് വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. ചെയ്തുകൊണ്ടിരുന്ന പല പ്രൊജക്ടുകളും അവസാനിപ്പിച്ച് കൊണ്ടാണ് പിക്സല്‍ഫോണ്‍, ഗൂഗിള്‍ ഹോം സ്മാര്‍ട് സ്പീക്കര്‍ പോലുള്ള വിഭാഗങ്ങളിലേക്ക് ഇവരെ മാറ്റിയത്.
ഹാര്‍ഡ് വെയര്‍ എഞ്ചിനീയര്‍മ്മാർ, ടെക്നിക്കല്‍ പ്രോഗ്രാം മാനേജര്‍മാര്‍ ഉള്‍പ്പടെയുള്ളവർ മാറ്റി നിയമിച്ചവരില്‍പ്പെടുന്നു. ഗൂഗിളിന്റെ ലാപ്ടോപ്പ്, ടാബ് ലെറ്റ് നിര്‍മാണത്തെ ഇത് ബാധിക്കില്ല എന്നു വ്യക്തമാക്കുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments