തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ കാശിക്ക് വിടാനുള്ള ഒരുക്കങ്ങള്‍ ആലപ്പുഴയില്‍ തുടങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് എ എ ഷുക്കൂര്‍. ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി എംഎ ആരിഫ് തൊറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചിരുന്നു. വെള്ളാപ്പള്ളി തലമൊട്ടയടിച്ച് കാശിയില്‍ പോകേണ്ടി വരും. വെള്ളാപ്പള്ളി പിന്തുണച്ചവരുടെ ഗതി എന്താണെന്ന് ആലപ്പുഴക്കാര്‍ക്കറിയാം. സിപിഎമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള കച്ചവടമെന്തെന്ന് മനസ്സിലായെന്നും ഷുക്കൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതെ സമയം വെള്ളാപ്പള്ളിക്കെതിരെ വൻട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മൊട്ടയടിക്കാൻ മുടിയുള്ളവർ വേണം വെല്ലുവിളിക്കേണ്ടത് എന്നാണ് പ്രധാന പരിഹാസം. ആലപ്പുഴയില്‍ ഈഴവ സമുദായത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് അവിടുത്തെ കോണ്‍ഗ്രസുകാരെന്നും അവര്‍ ആലപ്പുഴയിലേക്ക് വരേണ്ടതില്ലെന്നും ഇന്ന് രാവിലെ വെള്ളപ്പള്ളി നടേശന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Post Your Comments