
മുംബൈ: ലേലത്തിൽ അദാനി ഗ്രൂപ്പ് പിന്മാറിയതോടെ പ്രമുഖ ഭക്ഷ്യ എണ്ണ കമ്പനിയായ രുചി സോയയെ ഏറ്റെടുത്ത് പതഞ്ജലി ഗ്രൂപ്പ്. ലേലത്തുകയില്‍ 200 കോടിയുടെ വര്‍ധനവാണ് കഴിഞ്ഞ ദിവസം ബാബാ രാംദേവിന്‍റെ ഉടമസ്ഥതതയിലുളള പതഞ്ജലി ആയുര്‍വേദ് വരുത്തിയത്.ഇതോടെ ലേലത്തുക 4,350 കോടി രൂപയായി മാറി.
രുചി സോയയെ ഏറ്റെടുക്കാനായി അവസാന നിമിഷം വരെ മത്സര രംഗത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പിന്‍റെ അദാനി വില്‍മാര്‍ ജനുവരിയില്‍ പിന്മാറിയതോടെ പതഞ്ജലി ഗ്രൂപ്പിന് സാധ്യതയേറി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 4,300 കോടി രൂപയായിരുന്നു അദാനിയുടെ വാഗ്ധാനം. എന്നാൽ ലേല നടപടികൾ നീണ്ടതോടെ
അദാനി വില്‍മാര്‍ ലേലത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ പതഞ്ജലിയുടെ വാഗ്ധാനം 4,100 കോടി രൂപയായിരുന്നു. ഏകദേശം 12,000 കോടി രൂപയുടെ ബാധ്യതയാണ് രുചി സോയക്കുളളത്. ഇന്‍ഡോര്‍ ആസ്ഥാനമായ രുചി സോയ ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉല്‍പാദകരായിരുന്നു.
Post Your Comments