ഇന്ത്യയിലും വിദേശത്തുമടക്കം ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു ബാഹുബലി. ഇതിന് ശേഷം രാജമൗലി ഒരുക്കുന്ന പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍.ടി ആറും, രാംചരന്‍ തേജയുമാണ് ചിത്രത്തില്‍ നായകന്മാരായ് എത്തുന്നത്. ബോളിവുഡ് താരം ആലിയയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എംഎം കീരവാണിയാണ്. ഡിവിവി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Post Your Comments