തിരുവനന്തപുരം: വോട്ടര്‍മാര്‍ക്കിടയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പരിചയപ്പെടുന്നതിനുള്ള സൗകര്യവുമായി വോട്ട് വണ്ടിയുടെ യാത്ര തുടരുന്നു. ജില്ലാ ഭരണകൂടം ഒരുക്കിയ വോട്ടുവണ്ടിയുടെ യാത്ര തെരഞ്ഞെടുപ്പ് വരെ തുടരും. വോട്ടര്‍മാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനാണ് വോട്ട് വണ്ടി ഉപയോഗപ്പെടുത്തിയത്. ഒരോ മണ്ഡലത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ട് വണ്ടിയുടെ യാത്ര.
തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ ആദ്യം എത്തുന്നത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിനടുത്താണ്. ഈ മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ പേര്, ക്രമ നമ്പര്‍, ചിഹ്നം എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. സ്വന്തം സ്ഥാനാര്‍ത്ഥിക്ക് രേഖപ്പെടുത്തുന്ന വോട്ട് വോട്ടര്‍ക്ക് നേരില്‍ ബാലറ്റായി വിവിപാറ്റില്‍ കാണാന്‍ സാധിക്കും. 7 സെക്കന്റ് മാത്രമാകും ഇത് കാണാന്‍ സാധിക്കുക. തുടര്‍ന്ന് അവ വിവിപാറ്റില്‍ സൂക്ഷിക്കും. ഇക്കാര്യങ്ങളാണ് വോട്ട് വണ്ടിയിലൂടെ വിശദീകരിക്കുന്നത്.
Post Your Comments