ലണ്ടൻ; അന്തരിച്ച ശാസ്ത്രപ്രദിഭ സ്റ്റീഫൻ ഹോക്കിങ്ങിനോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കി ബ്രിട്ടൻ. തമോഗർത്ത ഗവേഷണത്തിൽ വൻ നേട്ടങ്ങളുണ്ടാക്കിയ പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനുള്ള ആദരസൂചകമായി ബ്രിട്ടൻ പ്രത്യേക തമോഗർത്ത നാണയങ്ങളിറക്കി. ബ്രിട്ടീഷ് നാണയ വിഭാഗമായ റോയൽ മിൻറ് 50 പെൻസിന്റെ നാണയങ്ങളാണ് പുറത്തിറക്കിയത്.
കൂടാതെ ബ്രിട്ടൻ ആദര നാണയമിറക്കിയിട്ടുള്ള ഐസക് ന്യൂട്ടന്റെയും ചാൾസ് ഡാർവിനടക്കമുള്ളവരുടെ നിരയിൽ ഹോക്കിങ്സും ഇടംനേടി.സ്വർണ, 55നും 795നും ഇടക്ക് പൗണ്ടിന്വെ ള്ളി രൂപങ്ങളിലിറക്കിയ നാണയങ്ങൾ റോയൽ മിൻറ് വെബ്സൈറ്റിൽ വിൽപനക്കുണ്ടാവും. എഡ്വിന ഇല്ലിസ് ആണ് ന ണയം രൂപകൽപന ചെയ്തത്. ആധുനിക കാലഘട്ടത്തിലെ വിഖ്യാത ശാസ്ത്രപ്രതിഭയായി വിശേഷിപ്പിക്കപ്പെടുന്ന ഹോക്കിങ്സ് കഴിഞ്ഞവർഷം മാർച്ച് 14നാണ് മരിച്ചത്
Post Your Comments