റിയാദ്: പരിശോധന കർശനമാക്കി സൗദി, സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽസ്വദേശിവല്ക്കരണത്തിന്റെ ഭാഗമായി പരിശോധന കർശനമാക്കുന്നു. സ്വദേശികൾക്ക് ജോലി ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്കി.
സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ജിദ്ദ ഗവർണർ മിഷാൽ ബിൻ മജീദ് രാജകുമാരൻ ബന്ധപ്പെട്ട വകുപ്പുകളോട് സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങളും ബിനാമി ബിസിനസ്സും കണ്ടെത്തുന്നതിനും നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു.
അതോടൊപ്പം സൗദിയിൽ നിലവിലുള്ള മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളും ഒപ്പം ഉദ്യോഗാർഥികളും തൊഴിൽ കരാറിലെ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം. ദേശിയ സമ്പദ്വ്യവസ്ഥക്ക് ഹാനികരമാകുന്നതും വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനത്തിലൂടെ പൊതുജനാരോഗ്യത്തിനും ഹാനികരമാകുന്ന ബിനാമി ബിസിനസ് നിർമാർജ്ജനം ചെയ്യണം.
Post Your Comments