പിറവം പള്ളി വിഷയത്തിൽ സർക്കാരിന് മധ്യസ്ഥ ശ്രമങ്ങളാവാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഓർത്തഡോക്സ് വിഭാഗക്കാർനൽകിയ ഹർജികളാണ് കോടതി തീർപ്പാക്കിയത്.
എന്നാൽനിലവിൽ പൊലീസ് സംരക്ഷണത്തിന് തൽക്കാലം ഉത്തരവിടുന്നില്ലെന്ന് കോടതി നിലപാട് വ്യക്തമാക്കി. പോലീസ് സുരക്ഷ ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുന്നെങ്കിൽ മാത്രം സംരക്ഷണം നല്‍കണമെന്നും അറിയിച്ചു. പിറവം പള്ളി തർക്കത്തിൽ സർക്കാർ നടത്തുന്ന മധ്യസ്ഥ ശ്രമത്തിൽ കോടതി ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
യാക്കബായ വിഭാഗം സുപ്രിം കോടതി ഉത്തരവ് പ്രകാരം പ്രാര്‍ഥന നടത്താനെത്തിയ വിശ്വാസികളെ തടയുന്നത് ചൂണ്ടിക്കാട്ടിയാണ് ഓർഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. പ്രാര്‍ഥനക്ക്വികാരിയെ അടക്കം തടഞ്ഞുവെച്ച് തടസ്സമുണ്ടാക്കി. പൊലീസ് സംരക്ഷണംഇത് പരിഹരിക്കാന്‍ പള്ളിയിൽ പ്രവേശിക്കാനും പ്രാർത്ഥന നടത്താനും വേണമെന്നായിരുന്നു ഹരജി. എന്നാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുന്ന സാഹചര്യത്തിലല്ലാതെ സ്ഥിരം പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.
Post Your Comments