കോട്ടയം: കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.ജെ.ജോസഫുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് പി.ജെ. ജോസഫ് പറഞ്ഞു. സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനെ അംഗീകരിക്കാനാവില്ലെന്ന് കോട്ടയം ഡിസിസി നേതൃയോഗത്തില്‍ വലിയ വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ആശയക്കുഴപ്പം തുടരുന്നതിനിടെ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ പ്രചാരണം ആരംഭിച്ചു. കോട്ടയം അരമനയിലെ സന്ദര്‍ശനത്തോടെയാണ് ചാഴിക്കാടന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ട ചാഴിക്കാടന്‍ തികഞ്ഞ വിജയ പ്രതീക്ഷയാണ് പങ്കുവച്ചത്. പി.ജെ.ജോസഫിനെ നേരില്‍ കണ്ട് പിന്തുണ ഉറപ്പിക്കുമെന്നും ചാഴികാടന്‍ അറിയിച്ചു.എന്നാല്‍ ഏറ്റുമാനൂര്‍ നിയമസഭ സീറ്റിലെ പരാജയത്തിന്റെ പേരില്‍ അകാരണമായി കോണ്‍ഗ്രസിനെ പഴിച്ച ചാഴികാടനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നത്തി യോഗം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം പ്രതിഷേധ വാര്‍ത്ത നേതൃത്വം നിഷേധിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് ജില്ലയിലെ ജോസഫ് അനുകൂലികള്‍. ചര്‍ച്ച രമ്യമായി പരിഹരിക്കാനും അനിസ്ഛിതത്വം ഒഴിവാക്കി തെരഞ്ഞഎടുപ്പൊരുക്കങ്ങള്‍ക്ക് കടക്കാനുമാണ് ഡിസിസി യോഗം തീരുമാനിച്ചിരിക്കുന്നത്.
Post Your Comments