KeralaLatest NewsNews

സാഹിത്യകാരന്‍ മുത്താന താഹ വിടപറഞ്ഞു

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ മുത്താന താഹ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 72 വയസായിരുന്നു. കേരള സാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രശസ്തമായ ഇരുപതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ഫിര്‍ദൗസ് കായല്‍പ്പുറം മകനാണ്.

ഗുരുദേവനും ഇസ്ലാം മതവും, കുഞ്ഞുങ്ങളുടെ നാരായണ ഗുരു, വക്കം അബ്ദുല്‍ഖാദറിന് ജി. ശങ്കരക്കുറുപ്പിന്റെ കത്തുകള്‍, സ്വാമി ആനന്ദ തീര്‍ത്ഥ, ഇതാണ് സത്യം, സര്‍വ്വമത പ്രാര്‍ത്ഥന തുടങ്ങിയ 20 ഓളം പുസ്തകങ്ങള്‍ മുത്താന താഹ രചിച്ചിട്ടുണ്ട്. സംസ്‌കാരം വര്‍ക്കല അയിരൂര്‍ കായല്‍പ്പുറം ജമാഅത്തില്‍ വൈകിട്ട് നടക്കും.

shortlink

Post Your Comments


Back to top button