ചരിത്ര നേട്ടവുമായി ബ്രിട്ടീഷ് ശാസ്ത്രസംഘം; സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് ഉന്നത നിലവാരമുള്ള തത്സമയ വിഡിയോ സംപ്രേഷണവുമായി ബ്രിട്ടീഷ് ശാസ്ത്രസംഘം ചരിത്രം കുറിച്ചു. ബ്രിട്ടീഷ് ഗവേഷക സംഘമായ നെക്ടോൺ ഇന്ത്യൻ മഹാസമുദ്രത്തിലെ രഹസ്യങ്ങൾ തേടി ആണ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്.
ബ്രിട്ടീഷ് ശാസ്ത്രസംഘം തത്സമയ വിഡിയോ സംപ്രേഷണം മുമ്പും സമുദ്രത്തിനടിയിൽനിന്ന് നടന്നിട്ടുണ്ടെങ്കിലും ഫൈബർ ഒപ്റ്റിക് വയറുകൾ ഉപയോഗിച്ചായിരുന്നു അവ. സമുദ്രത്തിൽ 60 മീറ്റർ താഴെനിന്നായിരുന്നു തത്സമയ വിഡിയോ സംപ്രേഷണംഎന്നാൽ,സമുദ്രത്തിലൂടെ തന്നെ വിഡിയോ അയച്ചായിരുന്നു വയർലെസ് സാേങ്കതിക ഉപയോഗിച്ച് നെക്ടോണിെൻറ സംപ്രേഷണം. രണ്ടു പേർക്കിരിക്കാവുന്ന, വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന പ്രത്യേക സംവിധാനം (സബ്മേഴ്സിബ്ൾ) സമുദ്രത്തിനടിയിലേക്ക് ഇറക്കിയായിരുന്നു ബ്രിട്ടീഷ് ശാസ്ത്ര സംഘത്തിെൻറ ദൗത്യം. .
Post Your Comments