ലോ കത്തെ തന്നെ വേദനപ്പെടുത്തുകയും ഞെട്ടലില്‍ ആഴ്ത്തുകയും ചെയ്ത എതോപ്യന്‍ വിമാന ദുരന്തം ഇപ്പോഴും ഏവരിലും ആ ഞെട്ടല്‍ വിട്ടുമാറാതെ അവശേഷിക്കുകയാണ്. യാത്ര പുറപ്പെട്ട 157 പേരും മരണപ്പെട്ട ആ വലിയ ദുരന്തം നേരില്‍ കാണാനിടയായ രണ്ട് പേര് അപകടംവലിയ ഞെട്ടലോടെയാണ് വിശദീകരിച്ചത്. 25 കാരനായ ജിയേബിക്കു ഫിക്കാഡുവും തമ്റാത്ത് അബ്റ എന്നീ രണ്ട് പേരാണ് വിമാനപകടം നേരില്‍ കണ്ടത്.
വിമാനം അപകടത്തില്‍ പെടുന്നതിന് മുമ്പ് പാളി പറക്കുകയും വലിയ കനത്ത പുക വിമാനത്തിന്റെ പിറക് വശത്ത് നിന്ന് വന്നതായും ഫിക്കാഡു പറയുന്നു. അവസാനം ഭയങ്കരമായ പേടിപ്പെടുത്തുന്ന ഒരു ശബ്ദത്തോടെയായിരുന്നു വിമാനം താഴെ വന്ന് പതിച്ചത്.
എന്നാല്‍ അബ്റ വിശദീകരിക്കുന്നത് അപകടത്തില്‍ പെടുന്ന സമയത്ത് വിമാനം രണ്ട് മൂന്ന് പ്രാവശ്യം വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. ആ സമയം വിമാനത്തിന്റെ പിറക് വശത്ത് നിന്ന് വലിയ പുകയും വരുന്നുണ്ടായിരുന്നു. ലക്ഷ്യതെറ്റി പാളി പറന്ന വിമാനം അവസാനം ഞെട്ടലുളവാക്കുന്ന ശബ്ദത്തോടെ താഴെ വന്ന് പതിക്കുകയായിരുന്നുവെന്നാണ് അബ്റ പറയുന്നത്. വിമാനം താഴേക്ക് വീഴുന്നത് കണ്ട് ഓടിക്കൂടിയ ഞാനും നാട്ടുകാരും കാണുന്നത് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും പിന്നെ മനുഷ്യമാംസവുമായിരുന്നുവെന്ന് അബ്റ ഞെട്ടലപ്പോഴും വിട്ടുമാറാതെ പറയുന്നു.
Post Your Comments