ദുബായ് : ബഹിരാകാശത്ത് പൊന്‍തൂവല്‍ ചാര്‍ത്താന്‍ യു.എ.ഇ തയ്യാറെടുത്ത് കഴിഞ്ഞു. യു.എ.ഇ ബഹിരാകാശ നയത്തിന് മന്ത്രാലയം അംഗീകാരം നല്‍കി. 2030 വരെയുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ആവിഷ്‌കരിച്ച ദേശീയ ബഹിരാകാശ നയത്തിനാണ് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കിയത്. രാജ്യത്തിന്റെ സ്വന്തമായ ഗവേഷണത്തിന്റെ വികാസത്തിനും വ്യവസായ മേഖലയുടെ വികസനത്തിനും വേണ്ടി തയാറാക്കിയതാണ് ബഹിരാകാശനയം.
ശാസ്ത്രം, ബഹിരാകാശ ഗവേഷണം, നിര്‍മാണം, പരീക്ഷണം തുടങ്ങിയ മേഖലകളില്‍ 79ഓളം പദ്ധതികള്‍ നയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം അറിയിച്ചു.
ഇത് നമ്മുടെ രാജ്യത്തിന്റെ സുപ്രധാനമായ ചുവടുവെപ്പാണ്. അഭിലഷണീയമായ ബഹിരാകാശ പദ്ധതികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹികുന്ന രാജ്യങ്ങള്‍ക്ക് ഒരു മാതൃകയായി മാറുകയാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments