യു.എ.ഇയുടെ തലസ്ഥാന നഗരിയുടെ കൊട്ടാരവാതിലെന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ പാലസ് കാണാൻ പൊതുജനങ്ങൾക്കും അവസരം. ഖസർ അൽ വതൻ എന്ന ഭാഗത്തേക്കാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. യുഎഇ മന്ത്രിസഭയുടെയും യുഎഇയിലെ പരമോന്നത സമിതിയായ സുപ്രീം കൗണ്‍സിലിന്റെയും യോഗങ്ങളുടെ വേദിയാണിത്. വിപുലമായ ഗ്രന്ഥ ശേഖരമുള്ള ഖസ്‍ര്‍ അല്‍ വത്വന്‍ ലൈബ്രറിയും പാലസിനുള്ളിലുണ്ട്. അഞ്ചുവർഷമെടുത്ത് 2015 ൽ ആണ് കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയായത്. അബുദബിയിൽ എമിറേറ്റ്സ് പാലസിനോട് ചേർന്ന് കടൽക്കരയിൽ 150 ഹെക്ടറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
Post Your Comments