Latest NewsUAEGulf

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം

ദുബായ് : പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി യു.എ.ഇ മന്ത്രാലയം. ദീര്‍ഘകാല വിസ അനുവദിയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിക്ഷേപകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയാണ് ദീര്‍ഘകാല വിസ അനുവദിക്കുക. ഇതോടെ രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകള്‍ വിസകള്‍ക്ക് ഉടന്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും.

ഇതുവരെ മിക്ക തൊഴില്‍ വിസകളും രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ പുതുക്കല്‍ നിര്‍ബന്ധമായിരുന്നു. നിക്ഷേപകര്‍, വ്യവസായികള്‍, ശാസ്ത്രജ്ഞര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിന് നടപടി ആരംഭിക്കുന്നതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വിറ്ററില്‍ പ്രഖ്യാപിച്ചു.
നിക്ഷേപകര്‍ക്കും വിദഗ്ധര്‍ക്കും കൂടുതല്‍ ആകര്‍ഷകമായ രാജയമായി ഇതോടെ യു.എ.ഇ മാറും. ദീര്‍ഘകാല വിസ എന്ന നിക്ഷേപകരുടെ നീണ്ട കാലത്തെ ആവശ്യം കൂടിയാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button