ഇടുക്കി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടമലക്കുഴിയിലെ ആദിവാസി ഊരുകളില്‍ വോട്ടിംഗ് യന്ത്രവോട്ടിംഗ് യന്ത്രം പരിചയെപ്പെടുത്താന്‍ പോയ ദേവികുളം സബ്കളക്ടര്‍ രേണുരാജും സംഘവും കാട്ടില്‍ കുടങ്ങി.
വോട്ടിംങ്ങ് യന്ത്രം പരിചയപ്പെടുത്തി മൂന്നാറിലേക്ക് മടങ്ങവെ കനത്ത മഴയില്‍ വാഹനം കയറാതെ വന്നതാണ് സംഘം കാട്ടില്‍ അകപ്പെടാന്‍ കാരണം. സബ് കളക്ടര്‍ രേണുരാജ്, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.
ആദിവാസികളുടെ പ്രശ്നങ്ങള്‍ നേരില്‍ മനസിലാക്കുന്നതിനും വോട്ടിംങ്ങ് യന്ത്രം പരിജയപ്പെടുത്തുന്നതിനും എത്തിയ സംഘം ഇടലിപ്പാറകുടി, ഷെഡുകുടി, സൊസൈറ്റിക്കുടി, ഗൂഡല്ലാര്‍ കുടി, ആണ്ടവന്‍ കുടി എന്നിവിടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകുന്നേരം 5 ന് മൂന്നാറിലേക്ക് പുറപ്പെട്ടെങ്കിലും മഴപെയ്യുകയായിരുന്നു.
കനത്തമഴയില്‍ റോഡുകളില്‍ ചളി നിറഞ്ഞതോടെ വാഹനം തെന്നിമാറി. തുടര്‍ന്ന് വാഹനം കയറ്റാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നതിനിടെ സമീപത്ത് കാട്ടാനയെത്തിയത് പരിഭ്രാന്തി പരത്തി. രണ്ട് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് വാഹനം കയറ്റാന്‍ സാധിച്ചത്. സബ്കളക്ടറും സംഘവും രാത്രി 8.30 തോടെയാണ് മൂന്നാറിലെത്തിയത്.
Post Your Comments