മൂവാറ്റുപുഴ: കിണറ്റിൽ വീണ ആട്ടിൻ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന .അഗ്നിരക്ഷാ സേന 20 അടി താഴ്ചയിലുള്ള കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തി. ദീപിക കാവക്കാട് ഏജന്റ് ലിസി ജോസിന്റെ ആട്ടിൻകുട്ടിയാണ് പുരയിടത്തിലെ കിണറ്റിൽ വീണത്. .
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കല്ലൂർക്കാട് അഗ്നിരക്ഷാ സംഘമാണ് നാലു മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ രക്ഷിച്ചത്. ലീഡിംഗ് ഫയർമാൻ പി.ബി. യാക്കൂബ്, എൻ.എസ്. അജയകുമാർ, എം.സി. വിഷ്ണു, സുജിത് കൃഷ്ണൻ, ലിബിൻ ജെയിംസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post Your Comments