Latest NewsIndia

നരേന്ദ്രമോദിയുടെ നാട്ടില്‍ അങ്കം കുറിച്ച്‌ പ്രിയങ്ക ഗാന്ധി

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. നിങ്ങളുടെ കൈയ്യിലെ വോട്ടെന്ന ആയുധം തിരഞ്ഞെടുപ്പില്‍ വ്യക്തമായി ഉപയോഗിക്കണമെന്നും ഇപ്പോള്‍ ഇന്ത്യയില്‍ വിദ്വേഷത്തിന്റെ സാഹചര്യമാണെന്നും പ്രിയങ്ക പറയുകയുണ്ടായി. ഗുജറാത്തിൽ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമുള്ള പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ. വന്‍ വാഗ്‌ദ്ധാനങ്ങള്‍ നല്‍കി അധികാരത്തില്‍ കയറിയവരെക്കുറിച്ച്‌ ചിന്തിക്കേണ്ട സമയമാണിത്. രാജ്യത്തെ സ്ത്രീ സുരക്ഷയുടെ അവസ്ഥ ഇപ്പോള്‍ എന്താണ്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് മോദി സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. എല്ലാ പ്രശ്‌നങ്ങളെയും ദേശസ്‌നേഹത്തിന്റെ പേരില്‍ മോദി അവഗണിക്കുകയാണ്. അറിവിനേക്കാള്‍ വലിയ ദേശസ്നേഹമില്ലെന്നും പ്രിയങ്ക പറയുകയുണ്ടായി.

ബി.ജെ.പിക്കാര്‍ വാഗ്‌ദാനം ചെയ്‌ത തൊഴിലവസരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്? ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് ഇട്ടുതരുമെന്ന് മോദി പറഞ്ഞ 15 ലക്ഷം രൂപ എന്തായി? അറിവിനേക്കാള്‍ വലിയ ദേശസ്നേഹമില്ല.തൊഴിലില്ലായ്‌മയും കാര്‍ഷിക പ്രശ്‌നങ്ങളുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ കുഴപ്പങ്ങൾ. ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്ബോള്‍ സങ്കടം തോന്നുന്നു. ഇപ്പോഴത്തെ വിദ്വേഷത്തിന്റെ അന്തരീക്ഷം സ്‌നേഹം കൊണ്ട് കഴുകിക്കളയുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button